മഞ്ഞൾവെള്ളം
നമ്മൾ പാരമ്പര്യമായി പാലിൽ മഞ്ഞൾപ്പൊടി കലക്കി കഴിക്കാറുണ്ട്.അതു ഒരു ആരോഗ്യ പാനീയമാണ് മുത്തശ്ശിമാറിൽ നിന്നും പകർന്നു കിട്ടിയിട്ടുള്ള ,പ്രത്യേകിച്ച് കാൻസർ വിരുദ്ധ ഗുണങ്ങൾക്ക്. രോഗങ്ങൾക്കൊപ്പം പ്രമേഹത്തെയും ക്യാൻസറിനെയും ചെറുക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ അല്പം കൂടി ലളിതമായി,നമുക്ക് ഒരു ആരോഗ്യപാനീയം ആയാലോ?അതേ, മഞ്ഞൾ വെള്ളം.രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്താം. തീർച്ചയായും ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുമെന്നും വിദഗ്ദർ അവകാശപ്പെടുന്നു.ശ്രദ്ധിക്കേണ്ട കാര്യം ,ശുദ്ധമായ മഞ്ഞൾ ആയിരിക്കണം.ഇന്ത്യയിൽ കേരളത്തിൽ,നാട്ടുചന്തകളിലും വീടുകളിൽ വരെയും അതു ലഭ്യമാണ്.